ഇടങ്ങളുടെ പൊരുൾ തേടി
January 21, 2026•461 words
അബ്ദുള്ള കൊടോളി
ഇടം... ഈയിടത്തിൽ നിന്നാണ് പുള്ളുവക്കുടത്തിന്റെ ധ്വനി ഉയർന്നത്. ഇടത്തിന്റെ പരിധിയിൽ കുടിവെച്ചു പാർത്തുപോന്ന ഗ്രാമക്കൂട്ടായ്‌മയെ വിളിച്ചുണർത്താനും അറിയിക്കേണ്ടത് അറിയിക്കാനും കുടത്തിന്റെ ഒലി ഉയർന്നു. കുടത്തിന്റെ ഒലി കൊടോലിയായി. കൊടോലി കൊടോളിയായി. കോഴിക്കോട് കുറുമ്പനാട് വലിയരാജയുടെയും സാമൂതിരിയുടേയും വാഴ്‌ചകളുടെ അതിർവരമ്പുകളിൽ കൊടോളി സ്ഥാനപ്പെട്ടു കിടന്നു.
തട്ടിപ്പറിച്ചെടുക്കാൻ പോന്ന ദ്രവ്യങ്ങളുടെ അഭാവം അതിനെ സുരക്ഷിതമായി നിർത്തി. തിലകശ്ശേരിയിലെ കഴകക്കാരായ അമ്പലവാസികളിലൊന്നിന്റെ ഇ...
Read post