Guestbook
നാലാം തിയ്യതി ഒടുപാറയിൽ സംഘടിപ്പിച്ച നരിക്കുനി പുതിയ പഞ്ചായത്ത് ഗവൺമെൻറിനെ അനുമോദിക്കാൻ പൂർണിമ ആർട്സ് AND സ്പോർട്സ് ക്ലബ്ബ് നടത്തിയ ശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നു. സംസാരിക്കാൻ എനിക്ക് അവിടെ യാതൊരു വിലാസവുമുണ്ടായിരുന്നില്ലെങ്കിലും ഒടുപാറയിലും ചുറ്റുപാടുകളിലും കുട്ടിക്കാലം ചെലവഴിച്ച പ്രായം കൊണ്ട് ഏവരെക്കാളും മുന്നിലുള്ള എന്നെ ക്ഷണിച്ചേക്കാമെന്ന പ്രതീക്ഷയിൽ ഒരു പാടു നേരം കാത്തു ' അത് വെറുതെയാണെന്ന് അറിഞ്ഞതുകൊണ്ടും മറ്റു പല തിരക്കുകളുള്ളതിനാലും ഞാൻ സദസ്സ് വിട്ടു അല്പം നിരാശയോടെ 'പറയാനൊരുപാടുണ്ടായിരുന്നു. പക്ഷെ അതൊന്നും ആരെയും സുഖിപ്പിക്കാനുള്ളതായിരുന്നില്ല. മറിച്ച് കഴിഞ്ഞ ഗവൺമെൻറി നെ പ്രകോപിപ്പിക്കാൻ പര്യാപ്തമായിരുന്നു താനും. ഗവൺമെൻ്റിൻ്റെ തെരഞ്ഞെടുപ്പിന് വോട്ടു ചോദിക്കലും അത് സംബന്ധിച്ച മനുഷ്യനെ ശല്യപ്പെടുത്തുന്ന 'ആക്രോശങ്ങൾക്കൊടുവിൽ സ്വൈര്യമായി ഒന്നുറങ്ങാമെന്നുള്ള ചിന്തയും വെറുതെയായി. മനുഷ്യൻ്റെ കർണ്ണപുടങ്ങൾക്ക് താങ്ങാൻ കഴിയാത്ത വാറ്റ് പ വറുള്ള ശബ്ദ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി രോഗികൾക്കും വൃദ്ധന്മാർക്കും അവർക്ക് വോട്ട് നൽകിയവർക്കും അവരുടെ പ്രധാന സമ്മാനം നൽകി ഇനി അങ്ങോട്ട് ഫണ്ട് വരുന്നതുവരെ കാത്തിരിക്കണം. മനുഷ്യന് ഉപയോഗപ്പെടാത്ത എന്തു പണികളാണ് ഓരോ വാർഡിലും നടപ്പിൽവരുത്തുക എന്ന അവലോകനമാണ് അടുത്തത്. ഏറ്റവും പുതിയ ഉദാഹരണം. മണ്ടയാട്ടുതാഴം പെരിക്കോ മല റോഡ് ഒരു പാട് കാശ് ചിലവാക്കി കോൺക്രീറ്റ് ചെയ്തുണ്ടാക്കിയതാണ്. ഞാൻ വെല്ലുവിളിക്കുന്നു. നല്ല ആരോഗ്യമുള്ള ഒരാൾക്ക ഇതു വഴി പെരിക്കോറയിലേക്ക് കയറി എത്താമോ? പിന്നെ വാഹനത്തിൻ്റെ കഥ പറയേണ്ടതില്ലല്ലോ?. ഇത്തരം തലച്ചോറുള്ള ഭരണക്കാരെ ചോദ്യം ചെയ്യാനും തുടർ നടപടി സ്വീകരിക്കാനും വോട്ടു നൽകിയ നമുക്ക് ഉത്തരവാദിത്വമുണ്ട്. ഇതിനായി ഓരോ വാർഡിലും ഓരോ ജനകീയ കമ്മിറ്റികൾ രൂപം കൊള്ളേണ്ടതുണ്ട 'ഇതിൽ രാഷ്ടീയക്കാർക്ക് അവസരമുണ്ടാകരുത്. പ്രതികരിക്കേണ്ട അവസരത്തിൽ ഈ ജനകീയ കമ്മിറ്റി ഇടപെടുകയും ഭരണാധികളെ നേർവഴിക്ക് നടത്തുകയും വേണം. അല്ലാതെ വോട്ടു ചെയ്ത് അടുത്ത അഞ്ച് കൊല്ലം കഴിഞ്ഞ് വിരലിൽ മഷിപുരട്ടിക്കാനായി മാത്രം നമ്മൾ തരം താഴ്ന്നവരാകരുത്. ഇനിയും പലതും എഴുതാനുണ്ട്. സമയം വരുമ്പോൾ എഴുതാം ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ.
ഇത്രയും ശബ്ദം നമുക്ക് ആവശ്യമുണ്ടോ ? കല്യാണങ്ങൾക്ക് ഗാനമേള ഒരു പുതിയ തരംഗമായി വന്നിരിക്കുന്നു. സംഗീതത്തോടുള്ള അഭിരുചി വർദ്ധിച്ചുവരുന്നതിൽ സന്തോഷിക്കേണ്ടതുണ്ട്. പക്ഷേ നമ്മുടെ കർണ്ണപുടങ്ങൾക്ക് താങ്ങാവുന്നതിന് പലമടങ്ങ് ശേഷിയുള്ള ശബ്ദ സംവിധാനങ്ങളിലൂടെ പാട്ട് പുറത്തുവരുമ്പോൾ അത് ആരോഗ്യ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളും ഉണ്ടാക്കുവാനുള്ള സാധ്യതയുണ്ട്. രാത്രി 10 മണിക്ക് ശേഷം ഉച്ചസ്ഥായിയിലുള്ള ശബ്ദസംവിധാനങ്ങൾ പാടില്ല എന്ന ദീർഘകാലമായ സാമൂഹികവും നിയമപരവുമായ ചട്ടങ്ങളെ വേണ്ടെന്നുവെച്ച്, അനസ്യൂതം പുലരും വരെ ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കുവാനുള്ള ഒരു രീതി നമുക്ക് വേണോ? പ്രശ്നത്തിന്റെ മറുവശം: കാര്യങ്ങൾ തീരുമാനിക്കാൻ പക്ഷേ, വരട്ടെ. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ത് ഗുണങ്ങളാണ് ഇതുകൊണ്ട് ഉണ്ടാവുന്നത് എന്നുള്ള കാര്യങ്ങൾ മനസ്സിലാക്കാത്ത പക്ഷം ഈ വിഷയത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് അപൂർണമായിരിക്കും. എന്തായിരിക്കാം അത് ? പാട്ടു പാടാനുള്ള കൊതിയാണോ, പാട്ടു കേൾക്കാനുള്ള പൂതിയാണോ, ശബ്ദം പകരുന്ന ഊർജത്തിന്റെ തിരത്തള്ളലാണോ? എന്തോകെയായിരുന്നാലും, രാത്രിയിൽ 50 ഡെസിബെലിൽ കൂടുതലുള്ള ശബ്ദം ദീർഘനേരം ഹൃദയാഘാതമടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിൽ തർക്കമില്ല. ഒരു തീരുമാനമെടുക്കേണ്ട സമയം വന്നിരിക്കുന്നു.