മിതവാദി മുസ്‌ലിംകൾക്ക് ഒരു തുറന്ന കത്ത്

അലി എ റിസ്‌വി (Huffington Post ൽ 2014 ൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം അദ്ദേഹത്തിന്റെ അനുവാദത്തോടെ പരിഭാഷപ്പെടുത്തിയത്) ഞാൻ ഈ ലേഖനത്തിൽ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് തുടക്കത്തിലേ പറയാം. നിങ്ങളുടെ മതത്തിൽ ഉൾപ്പെട്ടവർ ലോകത്തിന്റെ നാനാഭാഗത്തും ചെയ്തുകൊണ്ടിരിക്കുന്ന ഭയാനകരമായ ക്രൂരതകളെ കുറിച്ച് നിങ്ങൾ മൗനം പാലിച്ചു എന്ന് നിങ്ങളെ ഞാൻ കുറ്റപ്പെടുത്താൻ പോകുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് (ISIS) പോലെയുള്ള സംഘങ്ങളെ നിങ്ങളിൽ പലരും അസന്ദിഗ്‌ദ്ധമായി, പരസ്യമായി തന്നെ അപലപിച്ചിട്ടുണ്ട്, അവർ നിങ്ങളിൽ...
Read post